Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plane Crash

ചാ​ർ​ട്ട​ർ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; എ​ട്ടു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ൽ ചാ​ർ​ട്ട​ർ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ട് പൈ​ല​റ്റു​മാ​ര​ട​ക്കം എ​ട്ടു​പേ​ർ മ​രി​ച്ചു. സെ​ക്യൂ​രി​റ്റി ഏ​വി​യേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ര​ട്ട എ​ൻ​ജി​ൻ സെ​സ്ന 441 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 

ആ​ങ്ക​റേ​ജി​ൽ​നി​ന്ന് കേ​പ് ന്യൂ​വ​ൻ​ഹാ​മി​ലേ​ക്ക് പോ​യ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 12.15ഓ​ടെ പ​ടി​ഞ്ഞാ​റ​ൻ അ​ലാ​സ്ക​യി​ലെ വി​ദൂ​ര മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ട്ട് പേ​രും മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​നും എ​ൻ​ടി​എ​സ്ബി​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. 

National

ആ മഹാഭാഗ്യവാന്‍റെ ഇപ്പോഴത്തെ അവസ്ഥ നിർഭാഗ്യകരം

ല​ണ്ട​ൻ: അ​ന്നു ര​മേ​ഷി​നെ ലോ​കം മു​ഴു​വ​ൻ ഇ​ങ്ങ​നെ വാ​ഴ്ത്തി, മ​ഹാ​ഭാ​ഗ്യ​വാ​ൻ! 241 മ​നു​ഷ്യ​ർ താ​ഴേ​യ്ക്കു പ​തി​ച്ച എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നൊ​പ്പം ക​ത്തി​യ​മ​ർ​ന്ന​പ്പോ​ൾ ആ ​തീ​മ​ഴ​യു​ടെ മ​ധ്യ​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്കു ന​ട​ന്ന ഏ​ക യാ​ത്ര​ക്കാ​ര​നെ ഭാ​ഗ്യ​വാ​ൻ എ​ന്ന​ല്ലാ​തെ എ​ന്താ​ണ് വി​ളി​ക്കാ​ൻ ക​ഴി​യു​ക.
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ച്ച് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ വി​ശ്വാ​സ് കു​മാ​ർ ര​മേ​ഷ് പ​റ​യു​ന്ന​ത് എ​ന്നാ​ൽ, അ​ന്നു മു​ത​ൽ ത​ന്‍റെ നി​ർ​ഭാ​ഗ്യ​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര തു​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്. അ​ന്ന​ത്തെ ര​ക്ഷ​പ്പെ​ട​ൽ ഒ​രു അ​ദ്ഭു​തം ത​ന്നെ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ൺ 12നാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​മു​ണ്ടാ​യ​ത്. ത​ക​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നു ന​ട​ന്നു പു​റ​ത്തേ​ക്കു​വ​രു​ന്ന ര​മേ​ഷി​ന്‍റെ ചി​ത്ര​ങ്ങ​ൾ ലോ​ക​മെ​ന്പാ​ടും വൈ​റ​ലാ​യി​രു​ന്നു. മ​ഹാ​ഭാ​ഗ്യ​വാ​നെ​ന്ന് അ​ന്നു ലോ​കം വി​ളി​ച്ചെ​ങ്കി​ലും ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​നെ വി​മാ​ന​ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​തി​ൽ തു​ട​ങ്ങു​ന്നു ര​മേ​ഷി​ന്‍റെ നി​ർ​ഭാ​ഗ്യ​ങ്ങ​ൾ.

ഇ​പ്പോ​ഴും ചി​കി​ത്സ​യി​ൽ

ലീ​സെ​സ്റ്റ​റി​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം ഇ​പ്പോ​ഴ​ത്തെ ത​ന്‍റെ അ​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​ങ്കു​വ​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ അ​ജ​യ് ന​ഷ്ട​മാ​യ​തി​ന്‍റെ വേ​ദ​ന ഇ​പ്പോ​ഴും വേ​ട്ട​യാ​ടു​ക​യാ​ണ്. പോ​സ്റ്റ് ട്രോ​മാ​റ്റി​ക് സ്ട്രെ​സ് ഡി​സോ​ർ​ഡ​റി(​പി​ടി​എ​സ്ഡി) എ​ന്ന പ്ര​ശ്നം അ​ല​ട്ടു​ന്ന ര​മേ​ഷ് അ​തി​നു​ള്ള ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ​യോ​ടും നാ​ലു വ​യ​സു​കാ​ര​നാ​യ മ​ക​നോ​ടു​മൊ​പ്പം പ​ഴ​യ​തു​പോ​ലെ സ​ന്തോ​ഷി​ച്ചു​ല്ല​സി​ച്ചു ക​ഴി​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ അ​നു​വ​ദി​ക്കു​ന്നി​ല്ല. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കി​രി​ക്കാ​ൻ തോ​ന്നും. വീ​ട്ടി​ലു​ള്ള​വ​രോ​ടു പോ​ലും അ​ധി​കം സം​സാ​രി​ക്കാ​ൻ തോ​ന്നു​ന്നി​ല്ല. ദു​ര​ന്തം ഏ​ല്പി​ച്ച ശാ​രീ​രി​ക​ക്ഷ​ത​ങ്ങ​ൾ ഇ​പ്പോ​ഴും അ​ല​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

അ​ല​ട്ടു​ന്ന വേ​ദ​ന​ക​ൾ

വേ​ദ​ന​ക​ളോ​ടെ​യാ​ണ് മി​ക്ക​പ്പോ​ഴും ഉ​റ​ക്ക​മു​ണ​രു​ന്ന​ത്. കാ​ലി​നും കാ​ൽ​മു​ട്ടി​നും പു​റ​ത്തും തോ​ളി​നു​മൊ​ക്കെ ഇ​പ്പോ​ഴും വേ​ദ​ന. ജോ​ലി ചെ​യ്യാ​നോ വാ​ഹ​നം ഒാ​ടി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. ന​ട​ക്കു​ന്ന​തി​നു പോ​ലും പ്ര​യാ​സം. മാ​ന​സി​ക ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മ​ല്ല സാ​ന്പ​ത്തി​ക പ്ര​ശ്ന​വും അ​ല​ട്ടി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. എ​യ​ർ ഇ​ന്ത്യ 25 ല​ക്ഷം രൂ​പ ര​മേ​ഷി​നു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​തു ചി​കി​ത്സ​യ്ക്കു പോ​ലും തി​ക​യി​ല്ലെ​ന്നു കു​ടും​ബം പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ലെ കു​ടും​ബ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന​ത് ര​മേ​ഷും സ​ഹോ​ദ​ര​നും ഒ​ന്നി​ച്ചാ​യി​രു​ന്നു. സ​ഹോ​ദ​ര​നെ ന​ഷ്ട​പ്പെ​ടു​ക​യും ര​മേ​ഷ് ചി​കി​ത്സ​യി​ലാ​വു​ക​യും ചെ​യ്ത​തോ​ടെ കു​ടും​ബ​ബി​സി​ന​സു​ക​ളും ഏ​താ​ണ്ട് ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. എ​ല്ലാ​വ​രും ത​ന്നെ മ​റ​ന്നു തു​ട​ങ്ങി. ഇ​ത്ര​യും പ​റ​ഞ്ഞി​ട്ട് ര​മേ​ഷ് ചോ​ദി​ക്കു​ന്നു, പ​റ​യൂ എ​ന്നെ എ​ങ്ങ​നെ ഇ​പ്പോ​ൾ മ​ഹാ​ഭാ​ഗ്യ​വാ​ൻ എ​ന്നു വി​ളി​ക്കാ​നാ​കും...! എ​യ​ർ ഇ​ന്ത്യ സി​ഇ​ഒ​യെ ഏ​തെ​ങ്കി​ലും രീ​തി​യി​ൽ കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ ത​ന്‍റെ അ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി എ​ന്തെ​ങ്കി​ലും സ​ഹാ​യം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ് ര​മേ​ഷ്.

 

Kerala

49 പേ​രു​മാ​യി പോ​യ റ​ഷ്യ​ൻ യാ​ത്രാ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; എ​ല്ലാ​വ​രും മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്‌

മോ​സ്കോ: 49 പേ​രു​മാ​യി സ​ഞ്ച​രി​ച്ച റ​ഷ്യ​ന്‍ വി​മാ​നം പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്നു​വീ​ണു. കി​ഴ​ക്ക​ൻ റ​ഷ്യ​യി​ൽ ചൈ​നീ​സ് അ​തി​ർ​ത്തി​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. റ​ഷ്യ​ൻ സി​വി​ൽ ഡി​ഫ​ൻ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

സൈ​ബീ​രി​യ​ന്‍ ക​മ്പ​നി​യാ​യ അ​ന്‍​ഗാ​ര എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​എ​ൻ-24 എ​ന്ന യാ​ത്രാ​വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​ഞ്ച് കു​ട്ടി​ക​ള​ട​ക്കം 43 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​റ് ക്രൂ ​അം​ഗ​ങ്ങ​ളും വി​മാ​ന​ത്തി​ലു​ള്ള​താ​യാ​ണ് വി​വ​രം.

റ​ഷ്യ​യി​ലെ അ​മു​ര്‍ മേ​ഖ​ല​യ്ക്ക് മു​ക​ളി​ല്‍ വെ​ച്ചാ​ണ് വി​മാ​നം റ​ഡാ​റി​ല്‍ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. എ​ങ്ങ​നെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല.

Latest News

Corehub Up